ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പിന്‍വലിച്ചു. ജെവിഎമ്മിന് രണ്ട് എംപിമാരാണ് ഉളളത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജെവിഎം പിന്തുണ പിന്‍വലിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളില്‍ നേതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പ്രദീപ് യാദവ്, ലോക്‌സഭാംഗം അജയ് കുമാര്‍ എന്നിവര്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
Discussion about this post