ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സര്‍ക്കാരിന്റെ കണക്കപ്പിള്ള മാത്രമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വരവു ചെലവു കണക്കുകളുടെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാനുള്ള സ്ഥാപനം മാത്രമല്ല സിഎജി. സര്‍ക്കാരിന്റെ കാര്യക്ഷമതയും ക്രിയാത്മകതയും സാമ്പത്തികച്ചെലവുകളും പരിശോധിക്കാനും വിലയിരുത്താനും സിഎജിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ സിഎജി ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കല്‍ക്കരി പാട അഴിമതി വിഷയത്തില്‍ സിഎജി ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ചതായി ആരോപിച്ച് സാമ്പത്തിക വിദഗ്ധനായ ഡോ. രാകേഷ് ഗുപ്തയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ജസ്റീസുമാരായ ആര്‍.എം ലോധ, അനില്‍ ആര്‍ ദേവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിഎജി പരിധി ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ പാര്‍ലമെന്റിനായിരിക്കും അധികാരമുണ്ടാവുക, കോടതി വ്യക്തമാക്കി.
Discussion about this post