പനാജി: ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേന പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന് 300 കിലോ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഗോവ തീരത്ത് റഷ്യന്‍ നിര്‍മിത യുദ്ധക്കപ്പലായ ഐഎന്‍എസ് ടെഗ്ഗില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. നേരത്തെ റഷ്യയില്‍ വെച്ചും കപ്പലില്‍ നിന്നും മിസൈല്‍ പരീക്ഷിച്ചിരുന്നു. ബ്രഹ്മോസ് മിസൈലിന്റെ ആദ്യപതിപ്പ് 2005 ലാണ് നാവികസേനയുടെ ഭാഗമായത്. ഇനിമുതല്‍ നാവികസേനയുടെ എല്ലാപുതിയ യുദ്ധക്കപ്പലുകളിലും ബ്രഹ്മോസ് മിസൈല്‍ ശേഖരമുണ്ടാകും.
Discussion about this post