തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നാല്‍ അപ്പോള്‍ പരിഹരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 19ന് ചേരുന്ന കൊച്ചി മെട്രോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടഴേ്‌സ് യോഗത്തില്‍ ഇക്കാര്യം കേരളത്തിന്റെ പ്രതിനിധികള്‍ അറിയിക്കും.
കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ നിര്‍ദ്ദേശം. കൂടാതെ വിദേശ ഏജന്‍സികളില്‍ നിന്ന വായ്പയെടുക്കുന്നുണ്ടെങ്കില്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്നും സിവിസി നിഷ്‌കര്‍ഷിക്കുന്നു. ഡിഎംആര്‍സി കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്റായി നിലനില്‍ക്കുകയും ജൈക്കയില്‍ നിന്നും വായ്പയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോ എന്ത് തീരുമാനം കൈക്കൊള്ളും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കൊച്ചി മെട്രോയും ഡിഎംആര്‍സുയും പൊതുമേഖലാ സ്ഥാപനങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുമെന്നും വാദമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
സേവനാവകാശ നിയമങ്ങള്‍ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post