കോട്ടയം: സിഎംപി ജനറല്‍ സെക്രട്ടറിയായി എം. വി. രാഘവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെക്രട്ടറിമാരായി പാട്യം രാജന്‍, സി.പി ജോണ്‍, എം.കെ കണ്ണന്‍, കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിക്കും സെക്രട്ടറിമാര്‍ക്കും പുറമേ എം.എച്ച് ഷാരിയര്‍, സി.എ അജീര്‍, ജി. സുഗുണന്‍, ടി.സി.എച്ച് വിജയന്‍ എന്നിവരുള്‍പ്പെട്ട ഒമ്പതംഗ പോളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടായിരുന്ന അഴീക്കോട് സീറ്റ് യുഡിഎഫ് നല്കാതിരുന്നതു നീതിയായില്ല. മുസ്ലിംലീഗ് മുന്നണിയില്‍ മേധാവിത്വം കാണിക്കുന്നതായി അഭിപ്രായമില്ല.
ദേശീയതലത്തില്‍ ബദലാകാന്‍ ഇടതുകക്ഷികള്‍ ഇനിയും വളര്‍ന്നിട്ടില്ല. ആ സാഹചര്യത്തില്‍ ബിജെപി എന്ന വര്‍ഗീയകക്ഷി അധികാരത്തില്‍ വരാന്‍ സിഎംപി ആഗ്രഹിക്കുന്നില്ല. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് പാട്യം രാജന്‍, സി.പി. ജോണ്‍, കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. നാലു ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചു.
Discussion about this post