തിരുവനന്തപുരം: നഗരത്തിലെ ഖരമാലിന്യം ശേഖരിച്ച് ചേങ്കോട്ടുകോണം കല്ലടിച്ചവിള പാറമടയില്‍ നിക്ഷേപിക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ആവശ്യപ്പെട്ടു. നിരവധി ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുള്ള പ്രദേശമായതിനാല്‍ മാലിന്യനിക്ഷേപം ആരാധനാലയങ്ങളുടെ പരിപാവനതയ്ക്ക് കോട്ടംവരുത്തുകയും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീരൊഴുക്കുള്ള പ്രദേശമായതിനാല്‍ കിണറുകളും ജലസംഭരണികളും മറ്റുജലസ്രോതസ്സുകളും വേഗത്തില്‍ മലിനമാകും. അതിനാല്‍ സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Discussion about this post