ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഇന്നലെ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയില്‍ വീണു. ഗാന്ധി സമാധിയില്‍ പൂക്കള്‍ അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്കു നടക്കുമ്പോഴാണ് പുല്‍ത്തകിടിയില്‍ ചെരിപ്പുടക്കി അവര്‍ കമിഴ്ന്ന് വീണത്. ഹൈ ഹീല്‍ഡ് ചെരിപ്പ് നനഞ്ഞ പുല്ലില്‍ ഉടക്കിയതാണു വീഴ്ചയ്ക്കു കാരണം. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗില്ലാര്‍ഡിനെ പിടിച്ചെഴുന്നേല്പിച്ചു. പരിക്കൊന്നുമില്ല.
രാജ്ഘട്ട് സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി ഭവനിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഔദ്യോഗിക സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. പട്ടാളത്തി ന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അവര്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും ചര്‍ച്ച നടത്തി.
Discussion about this post