നാഗ്പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് മേധാവി കൂടിക്കാഴ്ചയില്‍ മോഡിയോട് നിര്‍ദ്ദേശിച്ചു. ഡിസംബറില്‍ രണ്ടു ഘട്ടമായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
13, 17 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 20-ന് വോട്ടെണ്ണല്‍ നടക്കും. 2014-ലിലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ തെരഞ്ഞെടുക്കണമെന്ന് പാര്‍ട്ടി എംപി റാം ജഠ്മലാനി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ ഭഗവത് മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post