ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമര്‍ കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ദയാഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാന്‍ രാഷ്ട്രപതിഭവന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജി തള്ളിക്കളയണമെന്ന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്.
വിചാരണക്കോടതി വിധിച്ച കസബിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വധശിക്ഷ ഇളവ് ചെയ്യണമെന്ന് അപേക്ഷിച്ച് കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
Discussion about this post