വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനസാക്ഷി രാമചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാമചന്ദ്രനെ വടകരയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടി.പി വധക്കേസില്‍ രാമചന്ദ്രന്‍റെ മൊഴികള്‍ കേസ് അന്വേഷണത്തിന് ഏറെ സഹായിച്ചിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട രാത്രിയില്‍ ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിനിടയിലായിരുന്നു അക്രമികള്‍ ചന്ദ്രശേഖരന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊല്ലപ്പെടുത്തിയത്.
Discussion about this post