തിരുവനന്തപുരം: നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനുള്ള ഒരു നിയമവും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നെല്‍പ്പാടങ്ങള്‍ വാങ്ങുന്നതുപോലും കര്‍ഷകരായിരിക്കണമെന്ന ഭേദഗതിയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ നിയമ നിര്‍മാണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post