ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് ചൈന സന്ദര്‍ശിക്കും. ചൈനയുമായി പുതിയ ആണവക്കരാര്‍ ഉണ്ടാക്കാനായി പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ബെയ്ജിങ്ങിലെത്തുന്നതിനു തൊട്ടുമുന്‍പുള്ള ഈ സന്ദര്‍ശനം അതീവ ഗൗരവമുള്ളതാണെന്നു കരുതപ്പെടുന്നു.നാളെ ബെയ്ജിങ്ങിലെത്തുന്ന മേനോന് ആറിനു മടങ്ങും. ഉഭയകക്ഷി ബന്ധം ചര്‍ച്ചചെയ്യുന്നതിനാണു മേനോന് എത്തുന്നതെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ക്വിന്‍ ഗാങ് ബെയ്ജിങ്ങില്‍ പറഞ്ഞു.
Discussion about this post