നെടുമ്പാശേരി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നു പുതുതായി ചുമതലയേറ്റ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. കൊച്ചി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ളൈറ്റുകള്‍ മുടങ്ങാതെ സര്‍വീസ് നടത്തുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളുടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മംഗലാപുരം വിമാനത്താവളങ്ങളിലെ സര്‍വീസ് സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു മന്ത്രി അന്വേഷണം നടത്തി.
ഡല്‍ഹിയില്‍നിന്നു കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പ് നല്കി.
Discussion about this post