കൊച്ചി: മണിചെയിന്‍ കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചു. സമാനസ്വഭാവമുള്ള പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ പോലീസിന്റെ അനുമതി ആവശ്യപ്പെടാവുന്നതാണെന്ന നിര്‍ദേശത്തിനു നേരെയാണ് സര്‍ക്കാര്‍ കണ്ണടച്ചത്. കോടതിവിധികള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ പ്രതികരിച്ചു.
കാലങ്ങളായി കേരളത്തില്‍ തുടരുന്ന തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ഉതകരുന്ന നിര്‍ദേശങ്ങളായിരുന്നു ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരും ജസ്റ്റിസ് സികെ അബ്ദുള്‍ റഹിമും അടങ്ങിയ ബെഞ്ച് മണിചെയിന്‍ കേസുകള്‍ സംബന്ധിച്ച ഇടക്കാല ഉത്തരവില്‍ നല്‍കിയത്. ആട്, തേക്ക്, മാഞ്ചിയത്തില്‍ തുടങ്ങി ഇന്നും തുടരുന്ന തട്ടിപ്പ് നിയന്ത്രിക്കാന്‍ ഇത്തരം കമ്പനികളെ തുടക്കംമുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. സമാനസ്വഭാവത്തിലുള്ള പുതിയ ബിസിനസുകള്‍ തുടങ്ങുന്നതിന് പോലീസ് അനുമതി ചോദിക്കണമെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും നിര്‍ദേശിച്ചു
മണിചെയിന്‍ കമ്പനികള്‍ക്കെതിരായ നടപടികളും അന്വേഷണവും പഴുതുകള്‍ നിറഞ്ഞതാണെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. മണിചെയിന്‍ കമ്പനികളെ പരമാവധി വളരാന്‍ അനുവദിച്ചതിന് ശേഷം മാത്രമാണ് അവയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. അതിനിടെ കേരളത്തില്‍ നിന്ന് കിട്ടുന്ന പണവുമായി കമ്പനിഉടമകള്‍ മുങ്ങിയിരിക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഇതുവരെ പാലിക്കപ്പെടാത്തത്. ഇത്തരത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മണിചെയിന്‍ കമ്പനികളുടെ തട്ടിപ്പ് നിര്‍ബാധം തുടരാന്‍ കാരണകുന്നു.
Discussion about this post