Wednesday, March 29, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക്‌ മികച്ച വിജയം

by Punnyabhumi Desk
Oct 28, 2010, 12:18 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍ ഹിന്ദുമുന്നണിയുടെ പിന്തുണയോടെ ആറ്‌ സീറ്റുകളില്‍ വിജയിച്ചതാണ്‌ ബിജെപി മുമ്പ്‌ നേടിയ വലിയ വിജയം. കഴിഞ്ഞ നഗരസഭയില്‍ ബിജെപി പിന്തുണയോടെ ഒരു സ്വതന്ത്രന്‍ വിജയിച്ചുവെങ്കിലും പിന്നീട്‌ കോണ്‍ഗ്രസ്സിലേക്ക്‌ മാറുകയായിരുന്നു.
നെട്ടയം, പൊന്നുമംഗലം, ശ്രീകണ്ഠേശ്വരം, പാല്‍ക്കുളങ്ങര, കുര്യാത്തി, ജഗതി വാര്‍ഡുകളിലാണ്‌ ബിജെപി ചരിത്രവിജയം കുറിച്ചത്‌. വലിയവിള, ഫോര്‍ട്ട്‌, കരിക്കകം, വെങ്ങാനൂര്‍, തിരുമല, വെള്ളാര്‍, ചാല, തൃക്കണ്ണാപുരം, കടകംപള്ളി വാര്‍ഡുകളിലാണ്‌ ബിജെപി രണ്ടാമതെത്തിയത്‌.
നെട്ടയത്ത്‌ എം.ആര്‍.രാജീവും പൊന്നുമംഗലത്ത്‌ എം.ആര്‍.ഗോപനും ശ്രീകണ്ഠേശ്വരത്ത്‌ രാജേന്ദ്രന്‍നായരും പാല്‍ക്കുളങ്ങരയില്‍ പി.അശോക്‌ കുമാറും, കുര്യാത്തിയില്‍ ബി.മോഹനന്‍നായരും ജഗതിയില്‍ ഷീജാ മധുവുമാണ്‌ താമര വിരിയിച്ചത്‌.

വട്ടിയൂര്‍ക്കാവ്‌ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ രൂപീകരിച്ച നെട്ടയം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത്‌ മെമ്പറും ബിജെപി വട്ടിയൂര്‍ക്കാവ്‌ മണ്ഡലം സെക്രട്ടറിയുമായ രാജീവ്‌ 816 വോട്ടുകള്‍ക്കാണ്‌ സിപിഎമ്മിന്റെ കെ.സി.വിക്രമനെ അടിയറവ്‌ പറയിപ്പിച്ചത്‌. മുന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന കെ.സി.വിക്രമന്‍ വിജയിച്ചിരുന്നുവെങ്കില്‍ ഡെപ്യൂട്ടി മേയറായി പരിഗണിക്കപ്പെടുമായിരുന്നു. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഗണേശപിള്ള മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എം.ആര്‍.രാജീവ്‌ 2222 വോട്ട്‌ നേടിയപ്പോള്‍ കെ.സി.വിക്രമനും 1406 ഉം ഗണേശപിള്ള 942 വോട്ടും നേടി.

പൊന്നുമംഗലത്ത്‌ മുന്‍കൗണ്‍സിലറും ബിജെപി നേമം മണ്ഡലം പ്രസിഡന്റുമായ എം.ആര്‍.ഗോപന്‍ 390 വോട്ടുകള്‍ക്ക്‌ സിപിഎമ്മിന്റെ പ്രദീപ്‌ കുമാറിനെ പരാജയപ്പെടുത്തി. എം.ആര്‍.ഗോപന്‍ 2096 വോട്ടുകള്‍ നേടിയപ്പോള്‍ പ്രദീപ്കുമാര്‍1706 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഒ.എസ്‌.ഗിരീഷിന്‌ 268 വോട്ടുകള്‍ മാത്രമാണ്‌ കിട്ടിയത്‌.

പാല്‍ക്കുളങ്ങരയില്‍ പി.അശോക്‌ കുമാറിന്റെ മൂന്നാം വിജയമാണിത്‌. ബിജെപി സംസ്ഥാനസമിതിയംഗമായ പി.അശോക്‌ കുമാര്‍ 230 വോട്ടുകള്‍ക്ക്‌ കോണ്‍ഗ്രസ്സിന്റെ കേശവന്‍കുട്ടിനായരെ പരാജയപ്പെടുത്തുകയായിരുന്നു. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സതീഷ്കുമാര്‍ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പാല്‍ക്കുളങ്ങരയില്‍ അശോക്‌ കുമാര്‍ 1413 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ കേശവന്‍കുട്ടി നായര്‍ 1183 വോട്ടുകള്‍ നേടി. സതീഷ്‌ കുമാറിന്‌ 969 വോട്ടുകള്‍മാത്രമാണ്‌ കിട്ടിയത്‌. ശ്രീകണ്ഠേശ്വരത്ത്‌ പി.രാജേന്ദ്രന്‍നായര്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഎം സ്ഥാനാര്‍ത്ഥി പ്രൊഫ. വാസുദേവന്‍നായരെ പരാജയപ്പെടുത്തിയത്‌. രാജേന്ദ്രന്‍ നായര്‍ 1215 വോട്ടുകള്‍ നേടിയപ്പോള്‍ വാസുദേവന്‍ നായര്‍ക്ക്‌ 935 വോട്ടുകള്‍ കിട്ടി. മുന്‍ കൗണ്‍സിലറും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ വഞ്ചിയൂര്‍ മോഹനന്‍ 930 വോട്ടോടെ മൂന്നാമതായി. കുര്യാത്തിയില്‍ ബി.മോഹനന്‍നായര്‍ 145 വോട്ടുകള്‍ക്കാണ്‌ വിജയമുറപ്പിച്ചത്‌. ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ മണക്കാട്‌ സുരേഷിനെയാണ്‌ മോഹനന്‍നായര്‍ കെട്ടുകെട്ടിച്ചത്‌. മോഹനന്‍ നായര്‍ 1445 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ മണക്കാട്‌ സുരേഷിന്‌ 1300 വോട്ടുകള്‍ കിട്ടി. ട്രേഡ്‌ യൂണിയന്‍ രംഗത്തെ സിപിഎം നേതാവ്‌ സുന്ദരംപിള്ള 1147 വോട്ടുകള്‍നേടി മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.
ജഗതിയില്‍ ബിജെപി അട്ടിമറി വിജയമാണ്‌ നേടിയത്‌. ബിജെപിയിലെ ഷീജാമധു 114 വോട്ടുകള്‍ക്കാണ്‌ കോണ്‍ഗ്രസ്സിന്റെ അജിതാ റാണിയെ പിന്തള്ളിയത്‌. ഷീജാ മധു 1241 വോട്ടുകള്‍ നേടിയപ്പോള്‍ അജിതാ റാണി 1127 വോട്ടുകള്‍ സ്വന്തമാക്കി. എല്‍ഡിഎഫിന്റെ സിന്ധുവിന്‌ 1053 വോട്ടുകളാണ്‌ കിട്ടിയത്‌.
വലിയവിളയില്‍ 96 വോട്ടുകള്‍ക്കാണ്‌ ബിജെപിയുടെ ആര്‍.ബിന്ദു എല്‍ഡിഎഫിന്റെ എന്‍.രാധയോട്‌ പരാജയപ്പെട്ടത്‌. വെങ്ങാനൂരില്‍ 103 വോട്ടുകള്‍ക്ക്‌ സര്‍വ്വശക്തിപുരം ഉഷ എല്‍ഡിഎഫിന്റെ എച്ച്‌.സുകുമാരിയോട്‌ പരാജയപ്പെടുകയായിരുന്നു. ഫോര്‍ട്ടില്‍ കല എസ്‌.കുമാര്‍ 111 വോട്ടുകള്‍ക്ക്‌ യുഡിഎഫ്‌ സ്വതന്ത്ര ഉദയലക്ഷ്മിയോട്‌ കീഴടങ്ങിയപ്പോള്‍ കരിക്കകത്ത്‌ 133 വോട്ടുകള്‍ക്ക്‌ ഡി.ജി.കുമാരന്‍ എല്‍ഡിഎഫിന്റെ സുരേഷ്‌ കുമാറിനോട്‌ തോല്‍വി സമ്മതിച്ചു.
തിരുമല കെ.അനില്‍കുമാര്‍ 205 വോട്ടുകള്‍ക്കാണ്‌ സിപിഎം സ്ഥാനാര്‍ത്ഥി പി.ആര്‍.രാജേഷിനോട്‌ പരാജയപ്പെട്ടത്‌. വെള്ളറടയില്‍ സിപിഎം യുഡിഎഫിന്‌ വോട്ട്‌ മറിച്ചതോടെ ബിജെപിയുടെ ശിവപ്രസാദ്‌ യുഡിഎഫിന്റെ നെടുമം മോഹനനില്‍നിന്നും 366 വോട്ടുകള്‍ക്ക്‌ പരാജയം ഏറ്റുവാങ്ങി. യുഡിഎഫിന്‌ 1686 വോട്ടും ബിജെപിക്ക്‌ 1320 വോട്ടും ലഭിച്ചപ്പോള്‍ സിപിഐയുടെ ഇടയാര്‍ സദാശിവന്‌ 456 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. ചെറുവയ്ക്കല്‍, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, വലിയശാല, മേലാങ്കോട്‌, മണക്കാട്‌, മുട്ടത്തറ, ഇടവക്കോട്‌ വാര്‍ഡുകളില്‍ ബിജെപി ആയിരത്തിന്‌ മുകളില്‍ വോട്ടുകള്‍ നേടി.

ShareTweetSend

Related Posts

കേരളം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മറ്റുവാര്‍ത്തകള്‍

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

മറ്റുവാര്‍ത്തകള്‍

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies