Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

by Punnyabhumi Desk
Nov 19, 2012, 12:27 pm IST
in കേരളം

കൊച്ചി: മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നു തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു. കൊല്ലം-നാഗര്‍കോവില്‍, എറണാകുളം-തൃശൂര്‍ റൂട്ടുകളിലായിരിക്കും ആദ്യം ആരംഭിക്കുന്നത്. റെയില്‍വേയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുരക്ഷാ സെമിനാറിനുശേഷം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവു മൂലമാണ് ഇവ സര്‍വീസ് നടത്താത്തത്. ആവഡിയില്‍ മെമു ട്രെയിനുകള്‍ വന്നു കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയും.

കൊല്ലത്തു മെമു ഷെഡ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. എറണാകുളത്തുനിന്നു കോട്ടയം വഴിയും ആലപ്പുഴ വഴിയും കൊല്ലത്തേക്ക് ഇപ്പോള്‍ രണ്ടു സര്‍വീസുകള്‍ നിലവിലുണ്ട്. ഇവ ആഴ്ചയില്‍ ആറു ദിവസമാണ് ഓടുന്നത്. അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കുമായി പാലക്കാട്ടു കൊണ്ടുപോകേണ്ടി വരുന്നതുമൂലമാണ് ഒരു ദിവസത്തെ സര്‍വീസ് മുടങ്ങുന്നത്. പുതിയ മെമു സര്‍വീസ് വരുന്നതോടെ ഇവയ്ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താനാകും.

ശബരിമല സീസണ്‍ കണക്കിലെടുത്തു ദക്ഷിണ റെയില്‍വേ ചെന്നൈ-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. 12 ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്. ജനുവരി 15 വരെ ഇവ ഓടിക്കും. വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്താനാകുമെന്നു കരുതുന്നു. ലോക്കോ പൈലറ്റുമാര്‍ക്കു കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കും. ഇതിനായി സാങ്കേതികസംവിധാനങ്ങള്‍ പരിഷ്കരിക്കും. കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനവും ഏര്‍പ്പെടുത്തുമെന്നു രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷനു കീഴില്‍ ആളില്ലാത്ത നൂറോളം ലെവല്‍ക്രോസുകള്‍ ഉണ്ട്. ഇവിടെ റെയില്‍വേ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍പാസ് എന്നിവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആരെക്കൊണ്ടും നിര്‍ബന്ധിച്ച് അധികജോലി ചെയ്യിക്കുന്നില്ലെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies