Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സ്വാമിജിയെ അറിയുക

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഒരു അദ്ധ്യക്ഷ പ്രസംഗം

by Punnyabhumi Desk
Nov 20, 2012, 01:26 pm IST
in സ്വാമിജിയെ അറിയുക

മൂല്യശോഷണം സംഭവിച്ച പൗരോഹിത്യ സങ്കല്‍പ്പമാണ് മതപരിവര്‍ത്തനം. ഇത് സംഘടിതമതങ്ങളുടെ ആഗോളാടിസ്ഥാനത്തിലുള്ള ആസൂത്രിത പദ്ധതിയാണ്. സാഹിത്യം, സംഘടന, സമ്പത്, സംസ്‌കാരം തുടങ്ങിയ അതിപ്രധാനങ്ങളായ മൂല്യസങ്കല്‍പങ്ങളെ ചൂഷണം ചെയ്ത് ലോകാധിപത്യം സ്ഥാപിക്കുകയാണ് മതപരിവര്‍ത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം. അജ്ഞതയെയും ദാരിദ്ര്യത്തെയും അസംഘടിതാവസ്ഥയെയും ചൂഷണം ചെയ്യുകയാണതിനുള്ള എളുപ്പമാര്‍ഗ്ഗമെന്നവര്‍ കണ്ടുപിടിച്ചു. മതാധിഷ്ഠിതമായ രാഷ്ട്രീയവും സമ്പദ്ഘടനയുമാണ് അവരുടെ ജീവിതലക്ഷ്യം. മതപരിവര്‍ത്തനം മഹത്തായ സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടം തുറക്കുമെന്ന് നിരക്ഷരകക്ഷികളെ അവര്‍ പഠിപ്പിച്ചു. ദരിദ്രരെ താല്ക്കാലിക സംഭാവനകള്‍കൊണ്ടു പ്രലോഭിപ്പിച്ചു. ലോകജനതയുടെ സ്വതന്ത്രചിന്തയെ മരവിപ്പിക്കുകയും അടിമത്തചിന്തയെ വളര്‍ത്തുകയും ചെയ്തു.

പൗരോഹിത്യത്തിന് അനുകൂലമായ ചിന്താപദ്ധതികള്‍ വളര്‍ത്തുന്നതിനു തെരഞ്ഞെടുത്ത ആശയങ്ങളും അംഗീകരിച്ച മാര്‍ഗ്ഗങ്ങളും ഒരു മതാധിഷ്ഠിത ക്ലോണിംഗ് പദ്ധതിയായി പരിണമിച്ചിരുന്നു. ഒരേയിനം കഴുതകളെ സൃഷ്ടിച്ച് ഭാരം ചുമക്കുവാന്‍ ഉപയോഗിക്കുന്ന ഈ മസ്തിഷ്‌ക പ്രക്ഷാളനപദ്ധതി ലോകനാശത്തിനുതന്നെ കാരണമായിത്തീരും. ആധിപത്യം, സ്വാതന്ത്ര്യം എന്നീ രണ്ടു ചിന്താമണ്ഡലങ്ങള്‍ തമ്മിലുള്ള മത്സരം അനാശാസ്യമായ ആയുധശേഖരണത്തിനും ആക്രമണത്തിനും വഴിതെളിഞ്ഞിരിക്കുന്നു. മതാധിഷ്ഠാനത്തില്‍ ബുദ്ധിയെയും സമ്പത്തിനെയും നിയന്ത്രിക്കുന്ന ലോകതന്ത്രം മെനഞ്ഞെടുക്കുന്നതില്‍ അവര്‍ എന്നും ശ്രദ്ധാലുക്കളാണ്. അമേരിക്കയുടെ ബൗദ്ധിക സമ്പദ്‌സങ്കല്‍പ്പും ഉത്പാദന, വിപണന, വിനിയോഗ, ലാഭ നിയന്ത്രണനിയമം അതായത് പാറ്റന്റ് റൈറ്റ്. മറ്റു രാജ്യങ്ങളുടെ ഉത്പാദനം, സസ്യസമ്പത്ത്, പക്ഷിമൃഗസമ്പത്ത് എന്നിവയെ ആസൂത്രിത നിയന്ത്രണത്തിനു വിധേയമാക്കുന്നതും മേല്‍പ്പറഞ്ഞ മതാധിഷ്ഠിത ബൗദ്ധികാധിപത്യ പ്രവണതയുടെ സ്ഫൂടീകരണതന്ത്രം മാത്രമാണ്. സൈനികാക്രമണങ്ങളേക്കാള്‍ ആപത്കരവും ദൂരവ്യാപകവുമായ ദോഷഫലം ഉളവാക്കുന്നവയുമാണ് ഇത്തരം കുത്സിത നയങ്ങള്‍.

സാധാരണക്കാരനെ, അറിവില്ലാത്തവനെ, രോഗിയെ, നിസ്സഹായനെ, ദരിദ്രനെ തുടങ്ങി കഷ്ടപ്പെടുന്നവരെ സമീപനസമ്പ്രദായങ്ങള്‍ കൊണ്ടുപ്രലോഭിപ്പിച്ചു മതം മാറ്റുന്നത് പുരോഹിതവര്‍ഗ്ഗത്തിനും, പള്ളിസംസ്‌കാരത്തിനും ആധിപത്യം നേടുവാനുള്ള ലോകക്രൈസ്തവനവീകരണ വ്യവസ്ഥയുടെ ഭാഗം മാത്രമാണ്. മതം മനുഷ്യത്വത്തിന് മറക്കുട പിടിക്കുന്ന സമ്പ്രദായമാണിത്. പാശ്ചാത്യവല്‍ക്കരണംകൊണ്ട് മത രാഷ്ട്രീയ സമ്പദ് സമന്വയം സാധിക്കുകയാണിവരുടെ ലക്ഷ്യം. Series 2000 AD എന്ന ക്രൈസ്തവ പ്രസിദ്ധീകരണം ചര്‍ച്ച ചെയ്യുന്നത് മേല്‍പ്പറഞ്ഞ ത്രികോണ സിദ്ധാന്തത്തെയാണ്.

രാഷ്ട്രീയം മതത്തിന്റെ  സംരക്ഷണ സംഘടനയായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. മതത്തെയും രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുന്ന സമ്പദ്ഘടന അധികാര വികേന്ദ്രീകരണത്തെ തകര്‍ത്തെറിയുവാന്‍ കാരണമായിത്തീരുന്നു. ആണവപരീക്ഷണത്തെ തുടര്‍ന്ന് ഭാരതത്തിനുനേരെ നടപ്പാക്കിയ ഉപരോധ നടപടികള്‍ മേല്‍ പ്രസ്താവിച്ച ത്രികോണസിദ്ധാന്തത്തിന്റെ സമ്മര്‍ദ്ദതന്ത്രമാണ്.

സമ്മര്‍ദ്ദ തന്ത്രവും ജനന നിയന്ത്രണവും

ഭാരതത്തിലെ ജനന നിയന്ത്രണം സമ്പദ്ക്രമീകരണത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണല്ലോ. എന്നാല്‍ അതിന്റെ ദൂരവ്യാപകമായ ഫലം കുറഞ്ഞ കാലത്തിനുള്ളില്‍ ഭാരതത്തിന്റെ ദേശീയതയെ തകര്‍ക്കുന്നതിന് കാരണമായിത്തീരും. ജനന നിയന്ത്രണത്തിലൂടെ മത പരിവര്‍ത്തനത്തിലൂടെയും ന്യൂനപക്ഷമായിത്തീരുന്ന ഹൈന്ദവജനത ത്രികോണസമ്മര്‍ദ്ദത്തിനിരയാവുകയാണ് ചെയ്യുന്നത്. ഭാരതേതര രാഷ്ട്രങ്ങളിലെ രാഷ്ട്രീയം, മതം, സമ്പദ്ഘടന ഇവയിലൂടെ അവര്‍ സ്വരൂപിച്ചിരിക്കുന്ന ഐക്യം, ചരിത്രം, കല, സംസ്‌കാരം, ശാസ്ത്രം, ആചാരാനുഷ്ഠാനക്രമങ്ങള്‍, മതാധിഷ്ഠിത കല്‍പനകള്‍ എന്നിവയെ ആസ്പദമാക്കി അന്യമതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതാണ്. മതാധിഷ്ഠിത രാഷ്ട്രീയ സമ്മര്‍ദ്ദം പാര്‍ലമെന്റ്, അസംബ്ലി, പഞ്ചായത്തു തുടങ്ങിയ ജനാധിപത്യഭരണസംവിധാന തലങ്ങളെ ഹീനമായി സ്വാധീനിക്കും. ഭാരതം വളര്‍ത്തിയെടുത്ത സാര്‍വ്വജനീനത അപവാദത്തിനും സംഘടിതമതങ്ങളുടെ ഭൂരിപക്ഷാധിപത്യത്തിനും വഴിതെളിക്കും. ഹൈന്ദവസംസ്‌കാരത്തെ തുടച്ചുനീക്കുവാന്‍ ഭാരതത്തില്‍ മിഷണിമാര്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ സ്‌ഫോടനാത്മകമായ അവസ്ഥയ്ക്ക് വഴിമരുന്നിടും.

ബൈബിളിനുതാഴെ ലോകചരിത്രം

ബൈബിളിലെ കാലനിര്‍ണ്ണയത്തിനനുസരിച്ച് ചരിത്രം സൃഷ്ടിക്കുവാനുള്ള ക്രൈസ്തവ പരിശ്രമം ശ്രീരാമനെയും ശ്രീകൃഷ്ണനെയും നിരാകരിച്ച് നിര്‍വഹിക്കുമ്പോള്‍ ഹിന്ദുവിന്റെ വിശ്വാസപ്രമാണങ്ങള്‍ മാത്രമല്ല ചരിത്രസത്യവും ചോദ്യംചെയ്യപ്പെടുകയാണ്. ബി.സി.4004ല്‍ ലോകം ഉണ്ടായി എന്ന ക്രൈസ്തവപ്രമാണം അന്തര്‍ദേശീയതലത്തില്‍തന്നെ ശാസ്ത്രകാരന്മാരുടെയും ചരിത്രകാരന്മാരുടെയും വിയോജിപ്പിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. എങ്കിലും പൗരോഹിത്യപരിശ്രമം അന്ധമായി തുടരുന്നു.

ശ്രീനാരായണഗുരുദേവന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട സമുദായംഗങ്ങളെ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെകൊണ്ടുവരുകയും മതപരിവര്‍ത്തനപരിശ്രമത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പരമഭട്ടാരകവിദ്യാധിരാജചട്ടമ്പി സ്വാമി തൃപ്പാദങ്ങള്‍ മതപരിവര്‍ത്തനത്തിനും അപവാദങ്ങള്‍ക്കും കടിഞ്ഞാണിടുന്നതിനുവേണ്ടി ക്രിസ്തുമതച്ഛേദനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്.

മഹാകവി കുമാരനാശാന്റെ മതപരിവര്‍ത്തന രസവാദം സാഹിത്യലോകത്തിന്റെ പ്രതിഷേധക്കുറിപ്പായി നിലനില്ക്കുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ShareTweetSend

Related News

സ്വാമിജിയെ അറിയുക

ഗുരുസ്മരണ – ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

സ്വാമിജിയെ അറിയുക

ലക്ഷ്മണോപദേശം – അവതാരിക

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies