കോട്ടയം: ആറന്‍മുള വിമാനത്താവളത്തിനു വേണ്ടി വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ കോടതി ഉത്തരവായി. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേര്‍ക്കെതിരേയാണ് അന്വേഷണം. ആറന്‍മുള പൈതൃക ഗ്രാമ കര്‍മസമിതി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
Discussion about this post