തൊടുപുഴ: റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 30-ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട കേസിലാണ് മണിയെ പോലീസ് അറസ്റ്റുചെയ്തിരുന്നത്.
കേസ് ഡയറി ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ഉടന്‍ തന്നെ മണി നെടുങ്കണ്ടം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
അതിനിടെ മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിയുടെ അറസ്റ് രേഖപ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.
Discussion about this post