ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡിലായിരുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ പോലീസ് കസ്റഡിയില്‍ വിട്ടു. നെടുങ്കണ്ടം കോടതിയാണ് മണിയെ ഈ മാസം 30-വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. മണിയെ കസ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
കസ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം മണിയെ നെടുങ്കണ്ടം ഗസ്റ് ഹൌസില്‍ ചോദ്യം ചെയ്യും. ഇതിനുള്ള സജീകരണങ്ങള്‍ സംഘം നേരത്തെ ഒരുക്കിയിരുന്നു. നിരവധി രോഗങ്ങളുണ്ടെന്നും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മണിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ കോടതി 30-നു പരിഗണിക്കും.
Discussion about this post