തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷയുടെ കുറഞ്ഞ കൂലി 15 രൂപയാക്കി. മന്ത്രിസഭായോഗത്തിലാണ് ചാര്‍ജ് കൂട്ടിക്കൊണ്ടുള്ള തീരുമാനമായത്. ഓട്ടോയുടെ കുറഞ്ഞ കൂലി 14 രൂപയായി അടുത്തിടെ പുതുക്കിയിരുന്നെങ്കിലും ഇത് സംഘടനകള്‍ക്ക് സ്വീകാര്യമായില്ല. ഇതേത്തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടന്നു.
നിരക്കുവര്‍ധന നടപ്പാക്കുമ്പോള്‍ മിനിമം ചാര്‍ജ് മാനദണ്ഡം ഒന്നര കിലോമീറ്ററിനായിരിക്കണമെന്ന നിര്‍ദ്ദേശമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നത് സ്വീകാര്യമല്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ സ്വീകരിച്ചത്. കമ്മീഷന്‍ നിര്‍ദ്ദേശം ചര്‍ച്ചചെയ്ത മന്ത്രിസഭായോഗം ഒന്നേകാല്‍ കിലോമീറ്ററായി ചുരുക്കിയാണ് മിനിമം ചാര്‍ജ് 15 രൂപയാക്കിയത്.
Discussion about this post