മുംബൈ: ബാല്‍ താക്കറെയുടെ സ്മാരകത്തെക്കുറിച്ച് വിവാദം ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ മകനും ശിവസേന വര്‍ക്കിംഗ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെ. ശിവസേനാ മുഖപത്രമായ സാംമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ് ഇത് സംബന്ധിച്ച് ആരും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അഭ്യര്‍ഥിച്ചു. ബാല്‍ താക്കറെയ്ക്ക് പകരം വെയ്ക്കാന്‍ ആരുമില്ല. താക്കറെ ശിവസേനയുടെ തലവനായി തുടര്‍ന്നും നിലനില്‍ക്കും. താക്കറെ ഉയര്‍ത്തിയ മറാത്താവാദവും ഹിന്ദുത്വവാദവും മുന്‍നിര്‍ത്തിയായിരിക്കും ശിവസേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെന്നും ഉദ്ധവ് വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും നേരിട്ട് ആശയവിനിമയം നടത്താന്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ നിന്നും തിങ്കളാഴ്ച മുതല്‍ തന്റെ മഹാരാഷ്ട്രായാത്ര ആരംഭിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. ബാല്‍ താക്കറെയുടെ മരണശേഷം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നേരില്‍ കണ്ട് തന്റെ ഒപ്പം നിര്‍ത്തുകയാണ് ഉദ്ധവിന്റെ യാത്രയുടെ ലക്ഷ്യം.
Discussion about this post