തിരുവനന്തപുരം: കൃഷിഭവനുകള്‍ മുഖേന തേങ്ങ സംഭരിക്കുന്ന പദ്ധതിക്കു ജനുവരി ഒന്നു മുതല്‍ തുടക്കമാകുമെന്നു മന്ത്രി കെ.പി മോഹനന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി കൃഷി ഭവനുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംഭരിക്കുന്ന തേങ്ങ കേരഫെഡിന് കൈമാറുമെന്നും വര്‍ക്കല കഹാര്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍, കെ. മുരളീധരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.കുട്ടനാട് പാക്കേജില്‍ ഇതുവരെ 136.54 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. ഇത് അനുവദിച്ച തുകയുടെ 59.1 ശതമാനമാണ്. ഇടുക്കി പാക്കേജിന്റെ കീഴില്‍ 79.07 കോടിരൂപ വിനിയോഗിച്ചു. ഇത് അനുവദിച്ച തുകയുടെ 71.5 ശതമാനമാണെന്നും മന്ത്രി മറുപടി നല്‍കി.
സംസ്ഥാനത്ത് 2006-07-ല്‍ 21,895 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2011-12-ല്‍ 7,731 ഹെക്ടറായി ചുരുങ്ങിയെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് നെല്‍കൃഷിയില്‍ ഏറ്റവും കുറവനുഭവപ്പെട്ടത്.
Discussion about this post