മെല്‍ബണ്‍ (ഓസ്ട്രേലിയ): ചികില്‍സിച്ച മൂന്നു രോഗികളുടെ മരണത്തിനിടയാക്കിയ കുറ്റത്തിന് ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ ഡോ. ജയന്ത് പട്ടേലിനെ (60) ക്യൂന്സ്ലാന്ഡ് സുപ്രീം കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. ഓരോരുത്തരുടെയും മരണത്തിന് ഏഴുവര്‍ഷം വീതം തടവും ദേഹോപദ്രവമേല്‍പ്പിച്ചതിനു മൂന്നുവര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
�ഡോ. ഡെത്ത് എന്നു വിളിപ്പേരു വീണ പ്രതി ഓസ്ട്രേലിയയിലെ ബുന്ദാബര്ഗ് ബേസ് ഹോസ്പിറ്റലില്‍ ജോലിചെയ്യുമ്പോള്‍ 2003നും 2005നും ഇടയിലാണു കേസിനാസ്പദമായ സംഭവങ്ങള്‍. ശുചിത്വം പാലിക്കാതെ ശസ്ത്രക്രിയ നടത്തിയതിനാല്‍ 87 രോഗികളുടെമരണത്തിനു കാരണക്കാരനായതായാണ് ആരോപണം.ഇതില്പ്പെട്ടവയാണു വിധിപറഞ്ഞ കേസുകള്‍. കേസുകളെ തുടര്‍ന്നു രാജ്യംവിട്ട പട്ടേലിനെ യുഎസിലെ പോര്ട്ട്ലാന്ഡില് നിന്നു പിടികൂടി വിചാരണയ്ക്കായി ഓസ്ട്രേലിയയില്‍ എത്തിക്കുകയായിരുന്നു.













