lതിരുവനന്തപുരം: കെല്‍ട്രോണിന് ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള നാവികഗവേഷണ കേന്ദ്രമായ എന്‍.പി.ഒ.എല്ലില്‍ നിന്നും ടോവ്ഡ് സോണാര്‍ റിസീവര്‍ അരെകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി അഞ്ച് കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. കാക്കനാട്ടെ എന്‍.പി.ഒ.എല്‍. വികസിപ്പിച്ച് കെല്‍ട്രോണിന് കൈമാറിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ ടോവ്ഡ് അരെ അസംബ്ളിങ് ആന്റ് ടെസ്റിങ് ഫെസിലിറ്റിയിലാണ് ടോവ്ഡ് സോണാര്‍ അരെകള്‍ നിര്‍മിക്കുന്നത്.
ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിലൂടെ വരുന്ന ശത്രുവാഹനങ്ങളെ കണ്ടെത്തുന്ന സംവിധാനമാണ് സോണാര്‍ അരെ. വിവിധതരം സോണാര്‍ അരെകള്‍ എന്‍.പി.ഒ.എല്ലിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മ്മിച്ചുവരുന്നുണ്ട്. സോണാര്‍ അരെ നിര്‍മിക്കാനും ഗുണപരിശോധന നടത്തുവാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക നിര്‍മാണശാല അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ ഒരുക്കിയിട്ടുണ്ട്. നാവികസേന ഇറക്കുമതി ചെയ്തിട്ടുള്ള പലതരം അരെകളുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്തുന്നുണ്ട്. ഇന്ത്യന്‍ പ്രതിരോധസേനയ്ക്കു വേണ്ടി ലോകോത്തര നിലവാരത്തിലുള്ള നിര്‍മാണ-ഗുണപരിശോധനാ യൂണിറ്റും കൂടുതല്‍ സാങ്കേതിക സൌകര്യങ്ങളും ഇവിടെ നടപ്പിലാക്കിവരുന്നതായി കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ സി.പ്രസന്നകുമാര്‍ അറിയിച്ചു.
Discussion about this post