കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ട്രേറ്റില്‍ വിജിലന്‍സ് റെയ്ഡ്. രണ്ട് സിഐമാരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഉദ്യോഗസ്ഥസംഘമാണ് റെയ്ഡ് നടത്തുന്നത്. രാവിലെ പത്ത് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മണല്‍കടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ നിസാര പിഴ ചുമത്തി വിട്ടയച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. 25 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ വിട്ടയച്ചുവെന്നാണ് വിജലന്‍സിന് ലഭിച്ച വിവരം.
Discussion about this post