Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

യോഗാഭ്യാസപാഠങ്ങള്‍ – 5

by Punnyabhumi Desk
Dec 23, 2012, 02:00 am IST
in സനാതനം

യോഗാചാര്യ എന്‍.വിജയരാഘവന്‍
രോഗം വരുമ്പോള്‍ മാത്രമാണ് ശരീരത്തെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്. രോഗം വന്നാല്‍ ചികിത്സിക്കണം. അതിനായി അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികള്‍ വേണ്ടുവോളമുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരും ധാരാളം. എന്നാല്‍ അടുത്തകാലത്തായി ഇത്തരം ചിന്തകളില്‍നിന്ന് ജനങ്ങള്‍ മുക്തരാകാന്‍ തുടങ്ങിയിരിക്കുന്നു. ആരോഗ്യത്തെ സംരക്ഷിക്കണം. അതിനുവേണ്ടി ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധിക്കണം എന്നവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമാണ് ആശ്രമങ്ങളില്‍ ഒതുങ്ങിനിന്ന യോഗ ജനമദ്ധ്യത്തിലേക്ക് ഇറങ്ങിവന്നത്. എവിടെവച്ചും ആര്‍ക്കും യോഗപരിശീലിക്കാമെന്നുവന്നപ്പോള്‍ പ്രായഭേദമന്യേ എല്ലാപേരും യോഗയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഫാക്ടറിതൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍, ഗ്രഹസ്ഥകള്‍ ബിസിനസ്സ് എക്‌സിക്യൂട്ടീവുകള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധമേഖലകളിലുള്ളവര്‍ക്കെല്ലാം യോഗ ഗുണചെയ്യുമെന്നായി.

ഭൂമിശാസ്ത്രപരമായ വ്യത്യാസം, മതം, ഭാഷാ ഇവയൊന്നും യോഗപഠിക്കുന്നതിന് വിഘാതമാകുന്നില്ല. എന്തുകൊണ്ടാണ് ആഗോളതലത്തില്‍ യോഗയ്ക്ക് പ്രചാരം സിദ്ധിച്ചത്. വളരെ പ്രാചീനമായ ഒരു വ്യായാമമുറയ്ക്ക് ഇത്രവലിയ സ്വാധീനം വിദേശികളില്‍ ഉണ്ടാവാന്‍മാത്രം എന്താണ് യോഗയിലുള്ളത്? മനുഷ്യന്റെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ യോഗാസനങ്ങള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയതാണ് ഇതിനുകാരണം. പണ്ടു മനുഷ്യര്‍ കായികശേഷി ഉപയോഗിച്ചാണ് എല്ലാജോലികളും ചെയ്തിരുന്നത്. ഭാരം ഉയര്‍ത്തുക, വലിക്കുക, തുടങ്ങിയവയെല്ലാം അവന്റെ കായികശേഷിയിലാണ് നടന്നിരുന്നത്. എന്നാല്‍ സയന്‍സിന്റെ പുരോഗതി മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിച്ചുവെന്നതിനുപുറമേ ജോലിയുടെ നിയന്ത്രണം വേഗത ഉല്പാദനവര്‍ദ്ധന എന്നിവ യന്ത്രങ്ങളുടെ സഹായത്താല്‍ ചെയ്യാമെന്നായി. പെട്രോള്‍, വൈദ്യുതി എന്നിവയുടെ കണ്ടുപിടിത്തം ജീവിതരീതിയില്‍ത്തന്നെ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തി.

ഫിസിക്‌സ്, കെമിസ്ട്രി, ഇഞ്ചിനിയറിംഗ്, ബയോളജി, ഔഷധങ്ങള്‍, രാഷ്ട്രീയരംഗം എന്നീ മേഖലകളിലുണ്ടായ പുരോഗതി ജീവിതത്തില്‍ വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കി. പലതരത്തിലുള്ള ഉപകരണങ്ങളും യന്ത്രങ്ങളും അവന്റെ സഹായത്തിലെത്തി. അദ്ധ്വാനഭാരം കുറഞ്ഞു. കുറഞ്ഞസമയത്തിനുള്ളില്‍ കൂടുതല്‍ ജോലി ചെയ്തുതീര്‍ക്കാന്‍ അവനു സാധിച്ചു. സയന്‍സിന്റെ അത്ഭുതപൂര്‍വ്വമായ വളര്‍ച്ച ഒരുഭാഗത്ത് മനുഷ്യന് ഗുണംചെയ്യുമ്പോള്‍ മറുഭാഗത്ത് അവന് തന്നെ വിനയായിതീരുന്നു. പഴയകാലത്ത് ജനങ്ങള്‍ക്കുള്ള ആരോഗ്യം ഇന്നത്തെ തലമുറയ്ക്കില്ല. അതിനൊരുകാരണം കഠിനാദ്ധ്വാനം കുറയുന്നു എന്നതാണ്. വ്യായാമത്തിന്റെ അഭാവത്തില്‍ ആരോഗ്യപൂര്‍ണ്ണമായ ശരീരത്തെ നിലനിര്‍ത്താന്‍ സാദ്ധ്യമല്ല. ജീവിതരീതിയില്‍ ബാഹ്യമായ പലമാറ്റങ്ങള്‍ക്കും സയന്‍സിന്റെ നേട്ടങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും ആന്തരികമായ അവസ്ഥാവിശേഷങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണം വൈകാരിക മാറ്റങ്ങള്‍, ആഗ്രഹങ്ങള്‍, മാനസികസംഘര്‍ങ്ങള്‍ എന്നിവ.

പരിഷ്‌കാരത്തിന്റെ പേരില്‍ തുടര്‍ന്നുവരുന്ന ജീവിതസമ്പ്രദായത്തിന്റെ മൂല്യവശങ്ങള്‍ നാം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ഉല്പന്നമായ മനുഷ്യന്റെ ജീവിതശൈലിയില്‍ ഉണ്ടായ വ്യതിയാനം ആന്തരികവും ബാഹ്യവുമായ ശാരീരികപ്രവര്‍ത്തനങ്ങളുടെ തുലനാവസ്ഥയുടെ താളം തെറ്റിച്ചിരിക്കുന്നു. ഒരു ഭാഗത്ത് സുഖജീവിതം നയിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് ഗുരുതരമായ രോഗങ്ങളാല്‍ കഷ്ടപ്പെടുകയാണ് മനുഷ്യന്‍. മിക്കയാളുകളുടെയും ലക്ഷ്യം സുഖലോലുപതയില്‍ മുങ്ങി തിമിര്‍ക്കുന്ന ഒരു ജീവിതമാണ്. പുതിയതരം ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം പരിസ്ഥിതി മലിനീകരണം, വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ എന്നിവയെല്ലാം മനുഷ്യനെ രോഗങ്ങള്‍ക്ക് അടിമയാക്കിത്തീര്‍ക്കുന്നു. കൂടുതല്‍ ഉല്പാദനത്തിനുവേണ്ടി ഉപയോഗിക്കുന്ന കീടനാശിനികള്‍, വളങ്ങള്‍ എന്നിവയും നമ്മുടെ ആരോഗ്യത്തിനു ഭീക്ഷണിയായി തീര്‍ന്നിരിക്കുകയാണ്.

നാം എത്രകണ്ട് ശാസ്ത്രീയമായി മുന്നോട്ടുപോകുന്നുവോ അത്രകണ്ട് മാനസികമായും ശാരീരികമായും കഷീണതരായിത്തീരുകയാണ്. കമ്പ്യൂട്ടറിന്റെയും മറ്റും ഉപയോഗം തലച്ചോറിന്റെ കഴിവുകളെ മന്ദീഭവിപ്പിക്കാന്‍ ഇടയുണ്ട്. കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചുള്ള കണക്കുകൂട്ടല്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അതിന്റെ ഫലമായി ബുദ്ധികേന്ദ്രത്തില്‍ മന്ദത അനുഭവപ്പെടുന്നു. ആ ഭാഗം പ്രവര്‍ത്തനക്ഷമമല്ലാതാകുകയാണ്. ഇങ്ങനെ യന്ത്രങ്ങളുടെ അമിതമായ ഉപയോഗം മനുഷ്യനെ യാന്ത്രികജീവിതത്തിനെ പ്രേരിപ്പിക്കുന്നു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies