തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി പൂര്‍ത്തിയായി. ദക്ഷിണ റെയില്‍വെയുടെ വികസനത്തിന്റെ ഭാഗമായി കേരളത്തിലെ അഞ്ചു സ്‌റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രലില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് യന്ത്രത്തില്‍ നിന്ന് ടിക്കറ്റെടുക്കുന്നത്. എടിഎം പോലുളള യന്ത്രത്തില്‍ നിന്ന് യാത്രക്കാര്‍ക്കു 30 സെക്കന്റില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. 100 രൂപക്കു ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് വാങ്ങുന്നവര്‍ക്കു സ്വയം ടിക്കറ്റ് എടുക്കാനും സാധിക്കും. ഇതില്‍ 52 രൂപക്ക് ടിക്കറ്റെടുക്കാം. ബാക്കി സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കും. സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജു ചെയ്യാനും സാധിക്കും. 100 മുതല്‍ 5000 രൂപ വരെ ചാര്‍ജു ചെയ്യാം.
Discussion about this post