തിരുവനന്തപുരം: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. പാപ്പനംകോട് ചൂഴാറ്റുകോട്ട സ്വദേശി വിജയനാണ് മരിച്ചത്. ശ്രീവല്ലഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന മണിക്കൂറുകളോളം സ്ഥലത്ത് പരിഭ്രാന്തി പരത്തി. സംഭവം നടന്ന് മൂന്നര മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനയെ തളയ്ക്കാനായത്. രണ്ട് തവണ മയക്കുവെടി വെച്ചെങ്കിലും തളയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
Discussion about this post