ന്യൂഡല്‍ഹി: കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധിയോടെയാണ് പല വമ്പന്മാരുടെയും സ്ഥാനചലനത്തിന് വഴിതെളിയുന്നത്. കോടതി ഉത്തരവ് പ്രകാരം പരമാവധി 12 വര്‍ഷം മാത്രമേ ഇനി ഏത് കായികസംഘടനയുടെയും മേധാവിക്ക് ആ സ്ഥാനത്തിരിക്കാന്‍ കഴിയൂ. ഇതിന് പുറമേ 70 വയസ് എന്ന പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അടിയന്തിരമായി ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുത്താനും കോടതി നിര്‍ദേശിച്ചു.
ഡല്‍ഹി ഹൈക്കോടതി വിധിയോടെ ആദ്യം പുറത്താകുക സുരേഷ് കല്‍മാഡിയാണ്. 1996 മുതല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായി തുടരുകയാണ് അദ്ദേഹം. കല്‍മാഡിക്ക് പുറമേ വി.കെ മല്‍ഹോത്ര(അമ്പെയ്ത്ത്), സുഖ്‌ദേവ് സിങ് ധിന്‍സ(സൈക്കിളിങ്), വി.കെ വര്‍മ്മ(ബാഡ്മിന്റണ്‍), ക്യാപ്റ്റന്‍ സതീശ് കെ ശര്‍മ്മ(ഏയിറോ ക്ലബ്), ബി.എസ് ആദിത്യന്‍(വോളിബോള്‍) എന്നിവര്‍ക്കെല്ലാം സ്ഥാനചലനമുണ്ടാകും.
Discussion about this post