തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം ജനുവരി നാലിന് നടക്കും. തിരുവനന്തപുരത്ത് കോ-ബാങ്ക് ടവേഴ്സില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പെന്‍ഷന്‍ വിതരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അംഗത്വകാര്‍ഡ് വിതരണം സാംസ്ക്കാരിക-ഗ്രാമവികസന- പി.ആര്‍.ഡി. വകുപ്പ് മന്ത്രി കെ.സി.ജോസഫും ഉദ്ഘാടനം ചെയ്യും.
സിനിമാ-വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ അദ്ധ്യക്ഷനായിരിക്കും. എം.എല്‍.എമാരായ കെ.മുരളീധരന്‍, എം.എ.ബേബി എന്നിവര്‍ അതിഥികളാകും. ഒ.എന്‍.വി.കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, പെരുമ്പടവം ശ്രീധരന്‍, എസ്.പ്രിയദര്‍ശന്‍, സാബു ചെറിയാന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് അഹമ്മദ്, കെ.എ.ഫ്രാന്‍സിസ്, പി.എന്‍.സുരേഷ്, ജി.സുരേഷ് കുമാര്‍, കെ.മനോജ് കുമാര്‍, എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ കലാസാംസ്കാരികപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ചതാണ് കേരള സംസ്ഥാന സാംസ്കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്.
Discussion about this post