കൊച്ചി: ദേശീയഗാനത്തിനോട് അനാദരവ് കാട്ടിയെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിന് കുറ്റപത്രം നല്‍കുന്നതിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍നായരുടെ ബഞ്ചാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇതേതുടര്‍ന്ന് മറ്റൊരു ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തരൂരിനെതിരായുള്ള വിചാരണാ നടപടികള്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുന്നത്.
Discussion about this post