ഇടുക്കി: ഇടുക്കിയിലെ തമിഴര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം. ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പ്രചാരണം സജീവമാവുകയാണ്. ജില്ലയിലെ തമിഴ് മേഖലകളില്‍ പ്രചരണം നടത്തുന്നത് തമിഴ് ഭീകര സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്. സിഡി വിതരണം ചെയ്താണ് പ്രചാരണം.
പ്രധാനമായും ജില്ലയിലെ തോട്ടം മേഖലയിലാണ് സിഡി പ്രചരിക്കുന്നത്. മൂന്നാറിനെ മോചിപ്പിക്കുക, ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. തമിഴരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പോരാടണമെന്നും ആഹ്വാനം ചെയ്യുന്നു. നേരത്തെ മുല്ലപ്പെരിയാര്‍ സമരകാലത്ത് ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Discussion about this post