കൊച്ചി: സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സേവന-വേതന വര്‍ദ്ധനയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 2008 സെപ്തംബറിലായിരുന്നു തൊഴിലാളികളുടെ വേതനയിനത്തില്‍ അവസാന വര്‍ദ്ധനയുണ്ടായത്.
ഇതിനിടെ പല തവണ ബസ്‌കൂലി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങളെ പരിഗണിച്ചില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതാണ് സമരത്തിനിറങ്ങാനുള്ള സാഹചര്യമെന്നും അവര്‍ വ്യക്തമാക്കി. നാല് തൊഴിലാളി സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post