ന്യൂയോര്‍ക്ക്: ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍. യുദ്ധത്തിനുള്ള ആഹ്വാനമാണ് ഇന്ത്യയില്‍നിന്ന് മുഴങ്ങുന്നതെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തയ്യാറാണ്. അതിര്‍ത്തിയില്‍ സമാധാനം സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയെടുത്ത ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും താങ്ങാനാവുന്നതല്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചു വരികയും അതിര്‍ത്തിക്കപ്പുറത്ത് ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു എന്ന് പാക് സൈന്യം ആരോപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റബ്ബാനി ഖറിന്റെ പ്രസ്താവന.
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരെയും റബ്ബാനി ഖര്‍ അപലപിച്ചു. ശത്രുത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ മത്സരിക്കുന്നത് അസ്വാസ്ഥ്യം ഉളവാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

നിയന്ത്രണരേഖ ലംഘിച്ചുള്ള വെടിവെയ്പ് പാകിസ്ഥാന്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയില്‍ രണ്ടു തവണ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളില്‍ പാക് സേന അക്രമണം നടത്തി. ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള താക്കീതിനെ വകവെയ്ക്കാതെയാണ് അക്രമണവുമായി പാക് സൈന്യം മുന്നോട്ട് പോകുന്നത്.
Discussion about this post