* സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി
* യുവജനോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സമരം ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനിടെ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് എറണാകുളത്ത് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.
യുവജനോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 1000 രൂപ 2000 ആയും 900 രൂപ 1800 രൂപയായും 600 രൂപ 1200 രൂപയായിട്ടുമായിരിക്കും വര്‍ദ്ധിപ്പിക്കുക. നിയമസഭാസമ്മേളനം അടുത്ത മാസം ഒന്നു മുതല്‍ 21 വരെ ചേരും. മാര്‍ച്ചില്‍ ബജറ്റ് സമ്മേളനം ചേരാനും തീരുമാനമായി. വരള്‍ച്ചയും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഈ മാസം 23ന് ചേരും.
Discussion about this post