ന്യൂഡല്‍ഹി: പൊതുനിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയപാതയില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച കേസിലാണ് ഉത്തരവ്. പൊതുനിരത്തില്‍ തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രതിമകള്‍ക്കോ രാഷ്ട്രീയ-മത നിര്‍മിതികള്‍ക്കോ അനുമതി നല്‍കരുതെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, എസ് ജെ മുഖോപാധ്യായ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
തെരുവുവിളക്കുകള്‍ പോലെ വാഹന ഗതാഗതം സുഗമാമാക്കുന്ന നിര്‍മിതികള്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ അനധികൃത പ്രതിമകളും ആരാധനാലയങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Discussion about this post