ശബരില: ശബരിമല തീര്‍ത്ഥാടനാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജനുവരി 20 ഞായറാഴ്ച നടത്തും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, ദേവസ്വം ബോര്‍ഡ്, അയ്യപ്പസേവാസംഘം, വനം വകുപ്പ്, ജലസേചന വകുപ്പുകളുടെ സഹകരണത്തോടെയാണ് ശുചീകരണം. ശബരിമലയില്‍ പന്തളം രാജാവിന്റെ പ്രതിനിധിയായ അശോക വര്‍മ്മ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ശബരിമല മേല്‍ശാന്തി, ജില്ലാ കളക്ടര്‍, ശബരി മല സ്പെഷ്യല്‍ കമ്മീഷണര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളാകും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളെ വിവിധ സോണുകളായും സോണുകളെ വിവിധ സെഗ്മെന്റുകളായും തിരിച്ച് ഓരോ സെഗ്മെന്റിലും സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. ശുചീകരണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് ഭക്ഷണം നല്‍കും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 700 വിശുദ്ധി സേനാംഗങ്ങള്‍, അയ്യപ്പസേവാസംഘത്തിന്റെ 900 വാളണ്ടിയര്‍മാര്‍, വനം വകുപ്പില്‍ നിന്നും 150 ഇഡിസി, വിഎസ്എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുക്കും. പമ്പാനദിയുടെ ശുചീകരണം ജലസേചന വകുപ്പ് നടത്തും.
സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് സി.ആര്‍.കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.വേണുഗോപാല്‍ എന്നിവരും പമ്പയില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.പി.സജീവും ലെയ്സണ്‍ ഓഫീസര്‍ സരസ്വതിയമ്മയും നിലയ്ക്കലില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എസ്.തങ്കപ്പനും വിവിധ വകുപ്പുകളിലെ ജീവനക്കാരും നേതൃത്വം നല്‍കും. അടൂര്‍ ആര്‍ഡിഒ ഹരി എസ്.നായര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കും.
Discussion about this post