തിരുവനന്തപുരം: സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാധ്യമപുരസ്‌കാരത്തിന് വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള തിയതി ജനുവരി 28 വരെ നീട്ടി. ജനുവരി 30ന് മൂന്നു മണിക്ക് പ്രത്യേക സമിതി മുമ്പാകെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ പ്രസന്റേഷന്‍ അവതരിപ്പിക്കണം.
ജികെഎസ്എഫിന് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയക്കുള്ള അംഗീകാരമായി പുരസ്‌കാരങ്ങള്‍ നല്‍കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ നിന്നും എഫ്.എം റേഡിയോ ചാനലുകളില്‍ നിന്നും ഓരോരുത്തര്‍ക്കു വീതം സ്വര്‍ണമെഡലുകളാണ് പുരസ്‌കാരമായി നല്‍കുക. ജികെഎസ്എഫിന്റെ ആറാം പതിപ്പിന് ഓരോരുത്തരും നല്‍കിയ കവറേജ് കണക്കിലെടുത്താണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
പുരസ്‌കാരനിര്‍ണയത്തിനായി പ്രത്യേകസമിതി രൂപീകരിച്ചാണ് വിലയിരുത്തല്‍ നടത്തുന്നത്. ഫെബ്രുവരി മൂന്നിന് പാലക്കാട്ട് നടക്കുന്ന ജികെഎസ്എഫ് സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Discussion about this post