പുന്നമട: ആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. ചെന്നൈ സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 63 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഒരു ഹൗസ് ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെയാണ് അപകടം. ആതിര എന്ന ഹൗസ് ബോട്ടിന്റെ ഇടതുവശത്ത് പരിധിയില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടിയതുമൂലം ബോട്ട് ഒരു വശത്തേക്ക് ചെരിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.
ചെന്നൈ സ്വദേശികളായ സുസ്മിത, രോഹിണി, സുകേശിനി, ഒരു വയസ്സുകാരി ഇലക്ട എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 6 പേരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ സി വേണുഗോപാല്‍, തോമസ് ഐസക് എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന് ജില്ലാകലക്ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി.
Discussion about this post