ചെന്നൈ: ഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു. പത്മ അവാര്‍ഡുകളില്‍ ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിഷേധിക്കുന്നതെന്ന് ജാനകി പറഞ്ഞു. 50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് വൈകിയാണ് ഈ പുരസ്‌കാരം ലഭിച്ചതെന്നും ജാനകി പറഞ്ഞു.
അമ്പത്തിയഞ്ച് വര്‍ഷമായി കലാരംഗത്ത് തുടരുന്ന തനിക്ക് ഇപ്പോള്‍ ലഭിച്ച പത്മഭൂഷണ്‍ അംഗീകാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കിയാണ് തെന്നിന്ത്യയിലെ മുതിര്‍ന്ന ഗായിക എസ്. ജാനകി പത്മാപുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളള്ളവര്‍ക്കാണ് പത്മാപുരസ്‌കാരങ്ങളില്‍ എന്നും കൂടുതല്‍ പരിഗണന ലഭിക്കാറുള്ളത്. മികച്ച കലാകാരന്‍മാരുണ്ടായിട്ടും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരെ സ്ഥിരമായി അവഗണിക്കുകയാണ്. നിരാശപ്പെടുത്തുന്ന ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും ജാനകി വ്യക്തമാക്കി. ഹിന്ദിയുള്‍പ്പെടെ അഞ്ചോളം ഭാഷകളിലായി ഇതിനോടകം പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ തന്റെ ശബ്ദത്തില്‍ പുറത്തുവന്നിട്ടുണ്ട്. ആരാധകരുടെ അംഗീകാരം തന്നെയാണ് ഏറ്റവും വലിയ അംഗീകാരമായി കാണുന്നതെന്നും എസ്. ജാനകി ഒറ്റപ്പാലത്ത് പ്രതികരിച്ചു.
വൈകിയെത്തിയ അംഗീകാരത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ആരോടും പരാതിയുമില്ല.
ഭാരതരത്‌നം നല്‍കിയാല്‍ സ്വീകരിക്കും. ആരാധകര്‍ നല്‍കുന്ന സ്‌നേഹമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും എസ്. ജാനകി പ്രതികരിച്ചു. നാല് തവണ ദേശീയ പുരസ്‌കാരം ലഭിച്ച എസ് ജാനകിയെ പത്മാപുരസ്‌കാരത്തിന് വൈകി പരിഗണിച്ചതില്‍ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post