ഡോ. അദിതി
നഹുഷന്റെ ഇംഗിതം നേരിട്ടറിഞ്ഞ സചി അതിലൊരു അതിശയമോ അസഹിഷ്ണുതയോ വ്യസനമോ പ്രകടിപ്പിച്ചില്ല. അദ്ദേഹം അതിശ്രേഷ്ഠമായി സോമവംശജനാണ്. എന്നാണ് സചി പറഞ്ഞത്. തന്റെ പാതിവ്രത്യത്തെക്കുറിച്ച് അവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. ഉന്നതനോടുള്ള സഹവാസം ശരിയാണോ എന്ന ഒരു സംശയംമാത്രമേ അങ്ങ് സോമവംശജനല്ലേ എന്നതിലൂടെ അവള്‍ പ്രകടിപ്പിച്ചിട്ടുള്ളൂ. സചിയുടെ മറുപടിയില്‍നിന്നും നഹുഷന്റെ ആഗ്രഹം അനുവദിച്ചുകൊടുക്കാതിരിക്കുന്നതില്‍ മൂന്നുകാരണങ്ങളായിരിക്കാം. ഒന്ന് നഹുഷന്റെ തെളിയിക്കപ്പെട്ടുകഴിഞ്ഞ മഹത്വം. രണ്ട് അദ്ദേഹം സോമവംശജനാണ്. മൂന്ന് അവള്‍ക്ക് ഒരു വ്രതം ഉണ്ടെന്നുള്ളകാര്യം നഹുഷന്‍തന്നെയാണ് വേള്‍ക്കാന്‍ മുന്നോട്ടുവന്നത് എന്നതുകൊണ്ട് സചി ഉന്നയിച്ച മൂന്നുകാര്യങ്ങളില്‍ ആദ്യത്തേതിന് പ്രസക്തിയില്ല. രണ്ടാമത്തേത് കുലത്തിലെ വ്യത്യാസമാണ്. ജാതിസംബന്ധമായ അവത്യാസം ഗൗരവമുള്ളതല്ല. ബ്രാഹ്മണനും ക്ഷത്രിയനുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും കല്ല്യാണംകഴിക്കുന്നത് പൗരാണികകാലത്ത് നടപ്പുള്ളതാണ്. വ്രതാനുഷ്ഠാനത്തിന്റെ കാര്യം പറഞ്ഞത് ഒരു പച്ചക്കള്ളമായിരുന്നു. കരുതിക്കൂട്ടിയുള്ള ഏതോ ഒരു പദ്ധതിക്ക് സാവകാശം കിട്ടാന്‍വേണ്ടിമാത്രം സൂക്ഷ്മമായി പരിശോധിച്ചുനോക്കുമ്പോള്‍ രാജാവായി വാഴുന്ന നഹുഷന്റെ പക്ഷത്ത് ഈ വിഷയത്തില്‍ എടുത്തുകാട്ടാവുന്ന കുറ്റമൊന്നുമല്ല. എന്നാല്‍ നഹുഷന്‍ എന്തോ ഒരു പാപം ചെയ്തു എന്ന മട്ടിലാണ് അദ്ദേഹത്തെ താഴെയിറക്കാന്‍ ഒരു പദ്ധതിയും സചിയും ഇന്ദ്രനും ശ്രമിച്ചത്. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. നഹുഷന്‍ അവളെ ആഗ്രഹിച്ചെന്ന് മാത്രമേയുള്ളൂ. അവളുടെ ഭര്‍്ത്താവായ ഇന്ദ്രനെപ്പോലെ ഒരു സ്ത്രീയെയും നഹുഷന്‍ കുരുക്കിലാക്കിയിട്ടില്ല. അതുകൊണ്ട് കേവലമായ ഒരു ആഗ്രഹപ്രകടനത്തിന്റെ മറവില്‍ സ്വര്‍ഗ്ഗത്തെ ചക്രവര്‍ത്തി എന്ന പദത്തില്‍ നിന്നും ഭൂമിയിലെ ഒരു സര്‍പ്പമായി മാറത്തക്കവണ്ണമുള്ള ശാപം അന്യായം തന്നെ.
എന്നാല്‍ ആത്യന്തികമായി ഈ വിഷയത്തിനൊരു തീര്‍പ്പുകല്‍പിക്കുന്നതിനുമുമ്പ് വിഷയത്തിനുള്ളിലേക്ക് കടന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായ ഒരു രാജാവെന്നനിലയിലാണ് നഹുഷനെ അവരോധിച്ചത്. ആ അവരോധം ഇന്ദ്രന് പകരമായി ശുചിയുടെ ഭര്‍ത്താവായിരിക്കാന്‍ കൂടിയല്ല. ശരിന്നെ. എന്നാലും നഹുഷനെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ല. ശചിയോടുള്ള നഹുഷന്റെ അഭിനിവേശം കാമാസക്തികൊണ്ടായിരുന്നില്ല. മറിച്ച് ഔദ്യോഗിക പദവികൊണ്ടു കിട്ടാവുന്ന എല്ലാറ്റിനേയും സമാന്തിക്കുക എന്നുവച്ചാണ്. സചികൂടി ഉണ്ടെങ്കിലേ അന്തസ്സില്‍ താന്‍ ഇന്ദ്രനൊപ്പം ആകൂ എന്ന് ഇന്ദ്രന്‍ വിചാരിച്ചുപോയി. അതാണ് സചിയോടുള്ള ഈ അഭ്യര്‍ത്ഥനയ്ക്കു കാരണം. സചി ഇന്ദ്രന്റെ കൈയിലെ ഒരു മൂല്യ സമ്പത്ത് എന്നതിലുപരി അവളെ ഈ അവസരത്തില്‍ ഇന്ദ്രന്റെ ഭാര്യയായി കണ്ടിരുന്നില്ല. എന്തായാലും ശരി സചിയുടെ രക്ഷാമാര്‍ഗ്ഗമാണ് ഇന്ദ്രന്റെ ഉദ്ദേശ്യമെങ്കില്‍ ഒളിച്ചിരിക്കുന്ന കലയില്‍ വിദഗ്ദ്ധനായ ആദ്ദേഹത്തിന് അവളെയും ഒളിപ്പിക്കാമായിരുന്നു. സംഭവത്തിന്റെ വികാസപരിണാമങ്ങള്‍ സൂചിപ്പിക്കുന്നത് നഹുഷന്റെ പതനത്തിനുവേണ്ടി ഇന്ദ്രന്‍ സചിയെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു എന്നുള്ളതാണ്. തന്റെ അഭാവത്തില്‍ രാജാവായ നഹുഷനെ എങ്ങനെയും കാലുവാരണമെന്ന് ഇന്ദ്രന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. അക്കാരണത്താല്‍ നഹുഷന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതായ ഈ പാപശിക്ഷ തികച്ചും അപലപിക്കേണ്ടതുതന്നെ.
നഹുഷന്‍ അപ്രകാരം ഒരു കുറ്റം ചെയ്തില്ലെങ്കില്‍ നഹുഷന്റെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കാന്‍ എന്തിനാണ് ഇന്ദ്രന്‍ ശ്രമിച്ചത്? ഒരാളൊരു സ്ഥാനത്ത് അവരോധിതനായാല്‍ ആ സ്ഥാനത്തിന് യോഗ്യമായതെല്ലാം ഉണ്ടായിരിക്കണമെന്നുള്ളത് ഒരു സ്വാഭാവിക നീതിമാത്രമാണ്. സചി കൂടി തന്റെ റാണിയായിട്ടുണ്ടെങ്കില്‍ മാത്രമേ താന്‍ ദേവ രാജ സിംഹാസനത്തിലെ തികഞ്ഞ അധിപതി ആകുകയുള്ളൂ എന്നു വിശ്വസിച്ചു. സചിയെ ഇന്ദ്രന്റെ ഒരമൂല്യ നിധിയായിട്ടാണ് നഹുഷന്‍ കരുതിയത്. അതുകൊണ്ട് ഇന്ദ്രന്റെ ഭാര്യ എന്ന നിലയിലല്ല സചിയെ നഹുഷന്‍ ആഗ്രഹിച്ചത്. എന്തായാലും നഹുഷനില്‍നിന്നും സചിയെ സംരക്ഷിക്കണം എന്നതായിരുന്നില്ല ഇന്ദ്രന്റെ ഉദ്ദേശ്യം. നഹുഷനില്‍നിന്ന് സചിക്ക് ഭീക്ഷണിയൊന്നും ഉണ്ടായിരുന്നില്ല. നഹുഷന്റെ അഭ്യര്‍ത്ഥനയില്‍മേല്‍ സചിക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്ക് ആ കാര്യം പറഞ്ഞ് ഒഴിയാമായിരുന്നു. നഹുഷന്റെ അഭ്യര്‍ത്ഥനയില്‍മേല്‍ അവള്‍ക്കൊരു അസ്വസ്ഥതയെങ്കിലും പ്രകടിപ്പിക്കാമായിരുന്നു. എന്നാല്‍ സംഭവത്തിന്റെ പരിണാമം വ്യക്തമാക്കുന്നത് സചിയുടെ കൗശലംമൂലം നഹുഷന്‍ അപരാധി ആകുന്നതാണ്. വീണുകിട്ടിയ ഒരു വിദ്യയുമായി സചി ഇന്ദ്രന്റെ അടുത്തെത്തി. ഇന്ദ്രന്‍ അത് സചിയുടെ അതികൗശലമായി പ്രയോഗിച്ച് നഹുഷനെ കുടുക്കി. ഇപ്രകാരം സചിയും ഇന്ദ്രനും തമ്മില്‍ ആസൂത്രണംചെയ്ത ഒരു ചതിവിന്റെ ബലിയാടാണ് നഹുഷന്‍ എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ശാപശിക്ഷ കടുത്തുപോയി എന്നുപറഞ്ഞത്. ഇന്ദ്രന്റെ മനോഗതത്തെ ഒന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ സംഭവത്തിലെ ചിലഭാഗങ്ങള്‍കൂടി നമുക്ക് വ്യക്തമാകും. ഒരാള്‍ അത്യുന്നതമായ ഒരു പദവിയില്‍ വിലസുന്നു എന്നിരിക്കട്ടെ അവിചാരിതമായി വന്നുപോയ ഒരു കാരണത്താല്‍ അയാള്‍ക്കാസ്ഥാനം അലങ്കരിക്കാന്‍ പറ്റാതെവന്നാല്‍ ആ സ്ഥാനം അയാള്‍ ഒഴിഞ്ഞുപോയെന്നുവരും ആ സ്ഥാനത്ത് പിന്നീട് വരുന്നവ്യക്തി സ്ഥാനമൊഴിഞ്ഞുപോയ വ്യക്തിക്ക് ഒരു ദോഷമൊന്നും ചെയ്തിട്ടില്ലെങ്കിലും സ്ഥാനമൊഴിഞ്ഞവ്യക്തിയില്‍ കുടികൊള്ളുമെന്നുള്ളത് തീര്‍ച്ച. ഇപ്രകാരം ഈ സംഭവം അപഗ്രഥനം ചെയ്യുമ്പോള്‍ സചിയെ ആഗ്രഹിച്ചുപോയ കുറ്റംകൊണ്ടല്ല സചിയുടെ ഇന്ദ്രന്‍ നഹുഷനെ കെണിയിലാക്കിയത്. മറിച്ച് അത് ഒരു സ്ഥാനഭ്രഷ്ടന്റെ നിന്ദനീയമായ വിചാരവികാരങ്ങള്‍കൊണ്ടാണ്. അതുകൊണ്ട് ഈ ശാപം നീതീകരിക്കത്തകത്തലതന്നെ.
എന്നാല്‍ ഈ ശാപം ഋഷിയുടെതായതുകൊണ്ട് ആ ഋഷിവര്യനെ ബന്ധപ്പെടുത്തി ഇവിടെ ഒരു പരിശോധന നടത്തേണ്ടിയിരിക്കുന്നു. ആഗസ്ത്യമുനി നഹുഷനെ ശപിക്കാന്‍തക്കവണ്ണമുള്ള ഒരു തെറ്റ് നഹുഷന്‍ ചെയ്തു. സചിയെ കിട്ടാനുള്ള അന്ധമായ ആഗ്രഹത്തില്‍ നഹുഷന്‍ അഗസ്ത്യനെയും രഥത്തില്‍ പൂട്ടിയല്ലോ? രഥം വലിക്കുന്നതില്‍ വേഗതപോരാത്തതുകൊണ്ട് നഹുഷന്‍ അഗസ്ത്യനെ ചവിട്ടുകയും ചെയ്തു. ഋഷിമാരെക്കൊണ്ട് കുതിരപ്പണി ചെയ്യിപ്പിച്ചതും അഗസ്ത്യനെ ചവിട്ടയതും വലിയ കുറ്റംതന്നെ. ആ നിലയില്‍ നഹുഷന് കിട്ടിയ ശിക്ഷ അര്‍ഹതയില്ലാത്തതാണെന്ന് പറയാന്‍ പറ്റുകയില്ല. എന്നാല്‍ ഇവിടെ ഒരു കാര്യംകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നഹുഷനടക്കമുള്ള സകലപേരും ദണ്ഡനമസ്‌കാരം നടത്തുന്ന ഋഷിമാരെ കുതിരപ്പണി ചെയ്യാന്‍ വിളിച്ചപ്പോള്‍ അവരാരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. സമാരാഭ്യരെ അവരെ രഥംവലിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ടവര്‍ അപ്പോള്‍തന്നെ നഹുഷനെ ശപിച്ചില്ല
രഥം വലിക്കാനുള്ള ഭ്രാന്തമായ കല്പനയെക്കുറിച്ചും, കല്പനയുടെ സാങ്കല്പിത്തികത്തെക്കുറിച്ചും ഒന്നും തന്നെ ഋഷിമാര്‍ ചിന്തിച്ചില്ലയെന്നുപറയുന്നത് യുക്തമല്ല. അനുപമഗുണവാനാണ് നഹുഷന്‍. രാജപദവിയും എല്ലാപേരും ചെര്‍ന്ന് അദ്ദേഹത്തെ ഏല്‍പ്പിച്ചുകൊടുത്തതാണ്. അദ്ദേഹം പിടിച്ചെടുത്തതല്ല. അദ്ദേഹം വിനയാന്വിതനും ആചാരമര്യാദകള്‍ അനുഷ്ഠിക്കുന്നവനുമായിരുന്നു. ഇത്തരത്തിലുള്ള പാവനമായ പശ്ചാത്തലമുള്ള നഹുഷന്‍ ചുമട്ടുകാരാക്കിയപ്പോള്‍ ജ്ഞാനദൃഷ്ടികൂടിയുള്ള അവര്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല. കാര്യം ജ്ഞാനദൃഷ്ടികൊണ്ട് കണ്ടറിഞ്ഞ് അവര്‍ ഇന്ദ്രനെയും സചിയെയുമല്ലെ ശപിക്കേണ്ടത്. ശപിച്ചതിന്റെ ഔചിത്യത്തെക്കുറിച്ച് അന്തിമമായ ഒരു തീര്‍പ്പ് കല്പിക്കുന്നതിനുമുമ്പ് മേല്‍പ്പറഞ്ഞവിഷയവും പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
ഇന്ദ്രന് സിംഹാസനം വിട്ട് ഓടിയശേഷം അരാജകത്വം നിലനിന്നല്ലോ. ആ കാലത്ത് ദേവന്മാരും ഋഷികളും സഹിക്കേണ്ടിവന്ന യാതനകള്‍ പറഞ്ഞറിയിക്കാവുന്നതല്ല. അതുകൊണ്ട് ഋഷിമാരെ സംബന്ധിച്ചിടത്തോളം നഹുഷന്‍ ആഗ്രഹിക്കുന്നതെന്തുംകൊടുത്ത് രാജാവായി നിലനിര്‍ത്തേണ്ടിയിരുന്നു. ശരി ഈ പറഞ്ഞകാരണംകൊണ്ട് ഋഷിമാര്‍ തിരുവായ്‌ക്കെതിര്‍വായ് ഇല്ലാതെ രഥം വലിച്ചു. എന്നതുസമ്മതിക്കാം. എന്നാല്‍ അല്പസമയം കഴിഞ്ഞപ്പോള്‍ നഹുഷന്‍ രാജാവല്ലാതായിതീരത്തക്കവണ്ണം എന്തിനു ശപിച്ചു.? നഹുഷന്‍ ഇല്ലെങ്കില്‍ സ്വര്‍ഗ്ഗത്ത് നടമാടാന്‍ ഇടയുള്ള അതിക്രമങ്ങള്‍ ഋഷിമാര്‍ പെട്ടെന്ന് മറന്നുപോയോ? ഇതിന് ഒരു സമാധാനമേ ഉള്ളൂ അത് വികാരത്തിന് അധീനയാകുന്നു ഒരുവന്റെ മുമ്പും പിമ്പും നോക്കാതെയുള്ള വൈകാരിക പ്രതിഭലനംമാത്രം അവിചാരിതമായി ഉണ്ടാക്കാവുന്ന ഒരു വൃക്ഷോഭം ഒരുവരെ വീണ്ടുവിചാരമില്ലാത്തവനാക്കും. അതുകൊണ്ട് നഹുഷന്‍ അഗസ്ത്യനെ ചവിട്ടിയപ്പോള്‍ ഉണ്ടായ മാനസിക ക്ഷോഭം അയാളിലെ സമചിത്തത ഇല്ലാതാക്കി. ഈ നിലയില്‍ നോക്കുമ്പോള്‍ നഹുഷന്റെ മേലുള്ള അഗസ്ത്യന്റെ ശാപം ഒരു സ്വാഭാവിക സംഭവം.
ഒരു ഋഷിയോടു ആര്‍ക്കെങ്കിലും ഇതില്‍കൂടുതല്‍ അപമാനപരമായി പെരുമാറാന്‍ പറ്റുമോ അതുകൊണ്ട് നഹുഷന് കിട്ടിയ ശാപത്തില്‍ ഒരുവന്‍ ദുഃഖിക്കേണ്ട. നഹുഷന്റെ സ്ഥാപിതതാല്‍പര്യം വ്യക്തം തന്നെ. ആ താല്‍പര്യത്തില്‍ ആ വലിയ ദോഷമില്ലായിരുന്നവെങ്കിലും ്ത് പ്രവാര്‍ത്തികമാക്കുന്ന ശ്രമത്തിനിടയില്‍ നഹുഷന് പിഴവുപറ്റി അയാള്‍കുറ്റംചെയ്തു ശിക്ഷയും കിട്ടി. കാര്യങ്ങള്‍ ഇപ്രകാരം ആണെങ്കിലും നഹുഷന്‍ ഇവിടെ ഇന്ദ്രന്റെ അവിശുദ്ധപദ്ധതിയുടെ ഒരു ബലിയാടുകൂടിയായിട്ടുണ്ട്.അതുകൊണ്ട് ഇന്ദ്രനെയും സചിയേയും കൂടി ശിക്ഷിക്കണമായിരുന്നു. വ്യാസനീതി ആ തരത്തില്‍ പ്രവര്‍ത്തിച്ചുകണ്ടില്ല. ഒരുപക്ഷേ എല്ലാ തെറ്റും കുറ്റവും എല്ലാപേരിലും ഒരുപോലെ പ്രതിഭലനമോ ദോഷമോ ഉണ്ടാക്കി എന്നുവരില്ല. ഇറച്ചിവെട്ടുകാരന്‍ ജന്തുക്കളെ ശിരച്ഛേദം ചെയ്യുന്നു. എന്നാല്‍ ഒരു വൈദികന് അത് പാപമാണ്. അയാള്‍ അത് ചെയ്യാന്‍പാടില്ല. വക്രതയും മര്യാദയില്ലായ്മയെല്ലാം ഇന്ദ്രന്റെ സ്വഭാവത്തിലുണ്ട്. അത് തന്നെ ഒരു ഋഷിയോ തത്തുല്ല്യവനായ ഒരുവനോ അതു ചെയ്താല്‍ സമൂഹം അവരെ പാപിയെന്നുവിളിക്കും. പരമസാത്വികനും തപധനനും ആയ നഹുഷന്റെ തെറ്റ് ഇക്കാരണത്താല്‍ ശാപയോഗ്യമായി തീര്‍ന്നു. എന്നുധരിക്കേണ്ടിയിരിക്കുന്നു.
Discussion about this post