യോഗാചാര്യന്‍ എന്‍.വിജയരാഘവന്‍
യോഗനിദ്ര
യോഗനിദ്രയുടെ ഒരു പ്രധാന ഉദ്ദ്യേശ്യം ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുക എന്നതാണ്. മനസ്സ് പ്രധാനമായും മൂന്ന് വിധമാണെന്ന് പറഞ്ഞുവല്ലോ. ബോധമനസ്സും ഉപബോധമനസ്സും അബോധമനസ്സും അതുപോലെ ശരീരത്തെ അഞ്ച് കോശങ്ങളായി തരംതിരിക്കാം. അവ താഴെ പറയും പ്രകാരമാണ്.
1.അന്നമയകോശം
ശരീരത്തിന്റെ മൊത്തം അവസ്ഥയെ കാണിക്കുന്നു. രക്തവും മാംസവു എല്ലും കൊഴുപ്പും തൊലിയും എല്ലാം കൂടിച്ചേര്‍ന്ന മനുഷ് ശരീരത്തെയാണ് ഈ കോശം കൊണ്ടുദ്ദേശിക്കുന്നത്. ഈ ശരീരം ഇന്ദ്രിയങ്ങളിലൂടെ മാത്രമേ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ.
2. പ്രാണമയകോശം
ശരീരത്തിലെ ഊര്‍ജ്ജസ്രോതസ്സുകളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
3.മനോമയകോശം
ഇത് മനസ്സിന്റെ ബോധപ്രവര്‍ത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
4. വിജ്ഞാനമയകോശം
നാം സ്വപ്‌നം കാണുമ്പോള്‍ അനുഭവപ്പെടുന്നതും അതീന്ദ്രിയമായ പ്രവര്‍ത്തനങ്ങളാല്‍ നാം ഉപയോഗിക്കുന്നതുമായ ശരീരമാണ് ഇത്.
5. ആനന്ദമയകോശം
ഇത് ഏററവും പ്രധാനപ്പെട്ടതാണ്. സന്തോഷമോ സങ്കടമോ ഇല്ലാത്ത ഒരു അവസ്ഥയാണ് ‘ആനന്ദമയം’ എന്ന പദംകൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ഈ അവസ്ഥയില്‍ സര്‍വ്വവും ഒരേ ശക്തിയുടെ വ്യത്യസ്തഭാവങ്ങളാണ് എന്ന ബോധം മനസ്സില്‍ വരുന്നു. ഈ ബോധമാണ് ‘ആനന്ദമയം’ എന്ന് അറിയപ്പെടുന്നത്. വേദന ഒരനുഭവമാണ്. അതുപോലെത്തന്നെ സന്തോഷവും ഒരനുഭവമാണ്.
യോഗനിദ്രാപരിശീലനത്തിലൂടെ അവസാനമായി എത്തിച്ചേരുന്നത് ഈ ആനന്ദമയ കോശത്തിലാണ്. എല്ലാം ഒന്നാണെന്നുള്ള ഈ അനുഭവത്തിലെത്തുക എന്നതാണ് യോഗനിദ്രയുടെ ഉദ്ദേശ്യവും നേട്ടവും.
സ്ഥൂല ശരീരത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ശ്വാസകോശങ്ങള്‍, ഹൃദയം, കൂടല്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ ഉള്ളതുപോലെ സൂക്ഷ്മശരീരത്തിനും അതിന്റേതായ ഒരു ആന്തരിക ഘടനയുണ്ട്.
Discussion about this post