പിറവം: ഇന്ത്യയിലെ മരുന്ന് വ്യാപാര രംഗം ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരക്കുന്നത്ത് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ വാര്‍ഷികവും എപി വര്‍ക്കി അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു നാഥനില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നോ, പാശ്ചാത്തല സൌകര്യങ്ങളോ ഇല്ലാതെ ആരോഗ്യ മേഖല പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം ഗൌരവമായി എടുക്കുന്ന സര്‍ക്കാര്‍ മരുന്നിന് പിഴയിടുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു.
Discussion about this post