കോതമംഗലം : കാര്‍ ബൈക്കുകളില്‍ ഇടിച്ച് യുവാവ് മരിച്ചു. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിക്ക് പരിക്ക്. നെല്ലിക്കുഴിയില്‍ പുത്തന്‍പരയില്‍ അന്‍വര്‍ (28) ആണ് മരിച്ചത്. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപമാണ് അപകടം. നെല്ലിക്കുഴിയില്‍ നിന്നും ഇലക്ട്രിസിറ്റി ബില്ല് അടയ്‌ക്കുവാന്‍ കോതമംഗലത്തേയ്‌ക്ക് ബൈക്കില്‍ പോകവെ എതിരെ വന്ന ആള്‍ട്ടോ കാര്‍ അന്‍വറിന്റെയും എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയുടെയും ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പെരുമ്പാവൂര്‍ ഭാഗത്തേയ്‌ക്കു ഓടിച്ചുപോയി.
ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍വറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അന്‍വറിന്റെ മൃതദേഹം മാര്‍ബസേലിയോസ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ നെല്ലിക്കുഴി ഇന്ദിരഗാന്ധി കോളജ് വിദ്യാര്‍ഥിനിയായ പോത്താനിക്കാട് ഹരിശ്രഭവന്‍ നിമിഷ (18)യെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിമിഷയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post