കൊല്ലം: കവി ഡി വിനയചന്ദ്രന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം ജന്മഗ്രാമമായ കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്, വിജെടി ഹാള്‍, കൊല്ലം ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തുനുവെച്ചു. ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, രമേശ് ചെന്നിത്തല എന്നിങ്ങനെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരും അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയം, വൃക്കകള്‍, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതിനാല്‍ ഡയാലിസിസ് സാധ്യമായിരുന്നില്ല. ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിരുന്നെങ്കിലും ആരോഗ്യനില അതീവഗുരുതരമായതിനാല്‍ നിലവിലെ ചികിത്സ തുടരുകയായിരുന്നു. മരണ സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
1946 മെയ് 16 ന് കൊല്ലം ജില്ലയിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തിനയി സമയം കണ്ടെത്തി. അവിവാഹിതനാണ് വിനയചന്ദ്രന്.
Discussion about this post