ഇടക്കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പരിസ്ഥിതിക്ക് നാശം വരുത്തിയാണെന്ന ആരോപണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റീജിണല്‍ ഡയറക്‌ടര്‍ ഡോ. എസ്.കെ സുസര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്‌ധരുമായി ചര്‍ച്ച നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് തയാറാക്കുക. പരിസ്ഥിതിക്ക് നാശം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post