തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ 20 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പിഎസ്സി നിശ്ചയിച്ചിരുന്ന പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവച്ചതായി അറിയിച്ചു. അതേസമയം, പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവാഴ്ച അര്‍ധരാത്രി ആരംഭിക്കും. 21ന് അര്‍ധരാത്രിവരെയാണു പണിമുടക്ക്. കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനം നിശ്ചലമാകും.
Discussion about this post