ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറികള്‍ക്ക് നേരെ ഇന്നും ആക്രമണം. ദക്ഷിണ ഡല്‍ഹിയിലെ ഓക്ല ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മാണ ഫാക്ടറികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നൂറോളം പേര്‍ വരുന്ന സംഘം പ്രകടനമായെത്തിയാണ് ഫാക്ടറികള്‍ ആക്രമിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രകടനക്കാര്‍ പൊടുന്നനെ ഫാക്ടറികള്‍ക്ക് നേരെ അക്രമം നടത്തുകയായിരുന്നു. അക്രമികളില്‍ ചിലരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ഫാക്ടറികളില്‍ അക്രമം നടത്തിയ സമരാനുകൂലികള്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.
Discussion about this post