തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലിടത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണത്തിനായി കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പൈപ്പ്‌ലൈന്‍ പൊട്ടിയതിനാല്‍ അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കുള്ള പമ്പിംഗ് നിര്‍ത്തിവെച്ചു. ഇത് മൂലം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിരവധി ഭക്തര്‍ തലസ്ഥാന നഗരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ കുടിവെള്ളം മുടങ്ങുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം ആറ്റുകാലില്‍ വെള്ളം മുടങ്ങില്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പ്രധാന പൈപ്പ് ലൈന്‍ വഴയിലയ്ക്ക് സമീപമാണ് പൊട്ടിയത്. നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൈപ്പ് പൊട്ടിയതില്‍ അസ്വാഭാവികതയുണ്ടെന്ന് വാട്ടര്‍ അതോറിറ്റി എംഡിയും പ്രതികരിച്ചു. പൈപ്പ് പൊട്ടിയതിനു പിന്നില്‍ അട്ടിമറിയെന്ന് പാലോട് രവി ആരോപിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0471 2322674, 9447976622, 8547638184, 8547638181. ചീഫ് സെക്രട്ടറിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ചൊവ്വാഴ്ച രാത്രി പത്തുവരെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post